പടം മൊത്തത്തിൽ ശോകമായത് കൊണ്ട് അദിതി രവി ചെയ്ത ഈ വേഷം ശ്രദ്ധിക്കപ്പെടാതെ പോയി


സുരാജ് വെഞ്ഞാറന്മൂട്, അദിതി രവി, ഇന്ദ്രജിത്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പതതാം വളവു. ചിത്രം എന്നാൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അദിതിയുടെ അഭിനയത്തെ കുറിച്ച്.

ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കരഞ്ഞോണ്ട് ചിരിക്കാൻ മോഹൻലാലിന് മാത്രം അല്ല സാധിക്കുക!.. അദിതി രവി ഇൻ പത്താം വളവ്. പടം മൊത്തതിൽ ശോകം ആയത് കൊണ്ട് അദിതി ചെയ്‌ത വേഷം ആഘോഷിക്കപ്പെട്ടില്ല.

വളരെ മികച്ച പ്രകടനം ആയിരുന്നു ചിത്രത്തിൽ ഇവർ നടത്തിയത്. പത്താം വളവ് കണ്ടവർ ഇവരുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നുമാണ് പോസ്റ്റ്. ഇതിനേക്കാൾ നല്ലത് മാളികപ്പുറം കല്ലു ആണ്‌. പതിനെട്ടാം പടി കേറുന്ന രംഗം സൂപ്പർ ആയി ചെയ്തു, മോഹനൻ ലാൽ മാത്രം ആണോ കരഞ്ഞോണ്ട് സ്‌മൈൽ ചെയുന്നത്? ഇവരുടെ വീട് തൃശൂർ ജില്ലയിലെ പുതുക്കാടിനു അടുത്ത് പാഴായി എന്ന് പറഞ്ഞ സ്ഥലത്താണ്.

രേഷ്മ രവി എന്നായിരുന്നു പേര്.. സിനിമയിൽ വന്നപ്പോൾ പേര് മാറ്റി, കരഞ്ഞുകൊണ്ട് ചിരിക്കാൻ മോഹൻലാലിന് മാത്രം സാധിക്കുകയുള്ളു എന്ന് ആരാ പറഞ്ഞെ, കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി തന്റെ മോളെ ഇല്ലാതാക്കിയവരെ നോക്കി നിസ്സാഹായയോടെ നിൽക്കുന്ന ഒരു നോട്ടമുണ്ട്, ആ സീനിൽ ആണ് ഈ നടിയുടെ റെയ്ഞ്ച് മനസ്സിലായത്. കീഴ് താടി ഒക്കെ വിറച്ച്. തന്റെ ഭർത്താവിനെ ഒരു നോട്ടമുണ്ട്. അഭിനയം എന്നൊക്കെ പറഞ്ഞാ, ഇങ്ങനെ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.