സോഷ്യൽ മീഡിയയിൽ തരംഗമായി അതിഥി റാവുവിന്റെ പുത്തൻ ചിത്രങ്ങൾ

മലയാളികൾക്ക്  വളരെ പരിചിതമായ താരമാണ് അതിഥി റാവു, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ എല്ലാം അതിഥി അഭിനയിച്ചു കഴിഞ്ഞു, ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതാക്കി കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അതിഥിക്ക് സാധിച്ചു, ചെറുപ്പം തൊട്ടേ നൃത്തത്തിൽ കഴിവ് പുലർത്തിയിരുന്ന താരം നർത്തകി ആയിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്, പിന്നീട് ആണ് താരം സിനിമയിലേക്ക് എത്തിച്ചേർന്നത്, നടൻ മമ്മൂട്ടി നായകനായ പ്രജാപതി ആണ് അതിഥി ആദ്യമായി അഭിനയിച്ച മലയാള സിനിമ, പിന്നീട് കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം നടൻ ജയസൂര്യ നായകനായ സൂഫിയും സുജാതയിലും കൂടിയാണ് അതിഥി മലയാളികളുടെ മുന്നിലേക്ക് വീണ്ടും എത്തിയത്, പ്രജാപതിയിൽ അഭിനയിച്ചിരുന്നുവെങ്കിലും സൂഫിയും സുജാതയിലും കൂടിയാണ് അതിഥി മലയാളികളുടെ മനസ്സ് കീഴടക്കിയത്, ഏറെ ജനശ്രദ്ധ നേടിയ സിനിമ ആയിരുന്നു സൂഫിയും സുജാതയും, വ്യത്യസ്തമായ ഒരു പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം കൂടി ആയിരുന്നു ഇത്.

മികച്ച വേഷങ്ങളിൽ കൂടി ബോളിവുഡിലും തന്റേതായ ഒരു സ്ഥാനം നേടാൻ അതിഥിക്ക് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ സജീവമായ അതിഥി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ദ നേടാറുണ്ട്, അത്തരത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ചിത്രത്തിൽ വളരെ ഹോട്ട് ആൻഡ് ബ്യുട്ടിഫുൾ ലുക്കിൽ ആണ് അതിഥി എത്തിയിരിക്കുന്നത്, വെള്ള വസ്ത്രത്തിൽ അതിമനോഹരിയായി എത്തിയ അതിഥിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് അതിഥിയുടെ ചിത്രങ്ങൾക്ക് ലഭിച്ചത്.

ചിത്രങ്ങൾക്ക് നിരവധി കമെന്റുകളും ലൈക്കുകളുമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അതിഥി ഇടക്കിടക്ക് ഇങ്ങനെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്, ഇവക്കെല്ലാം മികച്ച പ്രതികാരമാണ് ലഭിക്കുന്നതും.