ഇവരഭിനയിച്ച സിനിമകൾ ഒക്കെയും ബോക്സ് ഓഫീസിൽ വിജയം നേടുകയും നിർമ്മാതാക്കൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു


ഒരു കാലത്ത് മലയാള സിനിമാമയിൽ ബി ഗ്രേഡ് നായികമാർ എന്ന പേരിൽ ചില അഭിനേത്രികൾ അറിയപ്പെട്ടിരുന്നു. എന്നാൽ അവരെ ഒന്നും മലയാള സിനിമ ആഘോഷിച്ചിരുന്നില്ല എന്ന് മാത്രമല്ല, മറ്റൊരു തരത്തിൽ ആയിരുന്നു അവരുടെ പേര് പോലും പറഞ്ഞിരുന്നത്. എന്നാൽ ഇവർ അഭിനയിച്ചിരുന്ന സിനിമകൾ വലിയ രീതിയിൽ തന്നെ നിർമ്മാതാക്കൾക്ക് ലാഭം നേടി കൊടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴിതാ ഇവരെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “രണ്ടാം കുടിയാകുന്ന A സിനിമകളും അതിലെ നായികമാരും ” A സർട്ടിഫിക്കേഷൻ ഉള്ള സിനിമകൾ, അത്തരം സിനിമകളിൽ അഭിനയിച്ച അഭിനേത്രിമാർ എന്ത് കൊണ്ട് മുൻനിരയിൽ നിന്ന് പിൻനിരയിലേക്ക് പിൻതള്ളപ്പെടുന്നു. ശ്രീദേവി, സുമലത, ശോഭന, രേവതി, മോനിഷ, ശാരദ,ഉർവശി, മഞ്ജു വാരിയർ, കാവ്യ മാധവൻ എന്നിങ്ങനെ നീളുന്ന നടിമാരുടെ പേര് പറയുമ്പോൾ കൂടെ കൂട്ടുന്ന മലയാളത്തിന്റെ മുഖശ്രീ എന്നൊരു വാക്ക് കൂട്ടിച്ചേർക്കപെടാൻ ഭാഗ്യം ലഭിക്കാത്ത അഭിനേത്രിമാരും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

ഷക്കീല, രേഷ്മ, മരിയ, സോന, സ്വാതി വർമ, സജിനി, ദേവിക, ഷർമി, അപൂർവ, ഇവർക്ക് ആരാണ് B ഗ്രേഡ് അഭിനേത്രിമാർ എന്നൊരു ഓമന പേര് നൽകിയത്, ഷക്കീലയും സ്മിതയും സ്വാതി വർമയും മുഖശ്രീ തീരെയും കുറഞ്ഞ നടിമാർ ആയിരുന്നില്ല എന്നിട്ടും അവരുടെ പേരുകൾക്കൊപ്പം നല്ലതൊന്നും കൂട്ടിച്ചേർത്ത് കണ്ടില്ല. ഷക്കീലയും, , സിൽക്ക് സ്മിതയും വിജയിപ്പിച്ച, നിർമാതാക്കൾക്ക് പണം വാരിക്കോരി നൽകിയ, സിനിമകളുടെ ചരിത്രമുണ്ട്.

12 ലക്ഷം രൂപ മുതൽ മുടക്കിൽ R J പ്രസാദിന്റെ സംവിധാനത്തിൽ ഷക്കീല നായികയായി അഭിനയിച്ച സിനിമയായിരുന്നു കിന്നാരത്തുമ്പികൾ, ആ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കളക്ഷൻ നാല് കോടിയായിരുന്നു. എന്നിട്ടും ഷക്കീല അറിയപ്പെട്ടത് മലയാളത്തിന്റെ മുഖശ്രീ എന്നല്ല, ബി ഗ്രേഡ് അഭിനേത്രി എന്നാണ്. അവരെ ആഘോഷിച്ചിരുന്ന മലയാളികൾ, അവരുടെ ഡേറ്റ് ന് വേണ്ടി കുനിഞ്ഞു നിന്ന മലയാളത്തിലെ മുൻനിര നിർമാതാക്കൾ, സ്മിത കടിച്ച ആപ്പിളിന് ലക്ഷങ്ങൾ വില പറഞ്ഞ കാലം, സിനിമയിലെ ഒരൊറ്റ സീനിലെങ്കിലും ഈ അഭിനേത്രിമാർ വന്ന് പോയാൽ ആ സിനിമകളൊക്കെ ബോക്സ് ഓഫീസിൽ ൽ പണം വാരി. എന്നിട്ടും തഴയപ്പെട്ട സ്മിതയും ഷക്കീലയും, ഇന്നും അംഗീകരിക്കപെടാത്ത സ്മിതയും, ഷക്കീലയും, സ്വാതിയും, ഷർമിയും.

സിനിമ സംവിധായകന്റെ സൃഷ്ടിയെന്ന് ഘോരം ഘോരം പ്രസംഗിക്കുമ്പോഴും അന്നത്തെ ബി ഗ്രേഡ് അഭിനേത്രിമാരെ നായികമാർ എന്നോ അഭിനേത്രി എന്നോ വിശേഷിപ്പിക്കുവാൻ ഇപ്പോഴും തയ്യാറാവാത്ത സൊ കാൾഡ് സദാചാരവാദികൾ. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ അവരുടെ ജോലി ചെയ്യുന്നു, അവർ അഭിനേത്രിമാർ എന്ന് തന്നെ അംഗീകരിക്കപ്പെടണം, സർട്ടിഫിക്കേഷൻ സിനിമക്ക് മതി, സിനിമക്ക് പുറത്ത് കടന്നാൽ അതിലെ നായികമാർക്ക് സർട്ടിഫിക്കേഷൻ കൊടുക്കുന്ന രീതി ഒഴിവാക്കേണ്ടുന്ന കാലം എന്നോ കഴിഞ്ഞു. നായകനോപ്പം, ശ്രീദേവിക്കൊപ്പം, രേവതിക്കൊപ്പം, മഞ്ജുവിനൊപ്പം, ഉർവശിക്കൊപ്പം സ്മിതയും ഷക്കീലയും കസേര വലിച്ചിട്ടിരിക്കുന്നുണ്ട് എന്നുമാണ് പോസ്റ്റ്.