മഹാസമുദ്രത്തിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ ഈ സുന്ദരിയുടെ കഥ ഇങ്ങനെ

മഹാസമുദ്രം എന്ന സിനിമയിൽ കൂടി മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ലൈല, തെന്നിന്ത്യൻ മുഴുവൻ ആരാധകരെ സ്വന്തമാക്കുവാൻ ലൈലാക്ക് സാധിച്ചിട്ടുണ്ട്, ഒരൊറ്റ സിനിമയിൽ കൂടി തന്നെ മലയാളികളുടെ മനസ്സ് കീഴടക്കുവാൻ ലൈലക്ക് കഴിഞ്ഞു, അര്‍ജുനും മനീഷ കൊയ്‌രാളയും തകര്‍ത്ത് അഭിനയിച്ച ചിത്രമായ മുതല്‍വനിലൂടെയായിരുന്നു ലൈല തമിഴില്‍ അരങ്ങേറിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമുള്ള അവസരമായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു ലൈല. അജിത് ചിത്രമായ തിരുപതിയിലായിരുന്നു ഒടുവിലായി താരത്തെ കണ്ടത്.

ദുഷ്മന്‍ ദുനിയ കാ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു ലൈല സിനിമ ലോകത്തേക്ക് തുടക്കം കുറിക്കുന്നത്. 1996ല്‍ ആയിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്നെ എങ്കിരേ പാവുരമാ എന്ന സിനിമയിലൂടെ നടി തെലുങ്ക് സിനിമയിലും എത്തി. മലയാളത്തില്‍ വലിയ വിജയം നേടിയ സല്ലാപം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു എങ്കിരേ പാവുരമാ.സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്ത് താരത്തിനോട് ലൈല എന്ന പേര് മാറ്റി പൂജ എന്ന പേര് സ്വീകരിക്കണമെന്ന് ഒരു തമിഴ് സിനിമയുടെ അണിയറ പ്രവത്തകർ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ലൈല അത് കേട്ടില്ല, ഇത് വലിയ വാർത്ത ആയിരുന്നു. ഇറാനിയന്‍ ബിസിനസുകാരനായമെഹ്ദിനായിരുന്നു ലൈലയെ വിവാഹം ചെയ്തത്. രണ്ടാണ്‍കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്. സിനിമയ്ക്ക് പുറമെ സീരിയലുകളിലെ അവസരവും താരത്തിനെ തേടിയെത്തിയിരുന്നു.

ബിഗ് ബോസില്‍ മത്സരിക്കാനായി താരവും എത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത് അത് ശരിയല്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചാനല്‍ പരിപാടിയില്‍ വിധികര്‍ത്താവായി ലൈല എത്തിയിരുന്നു. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്താൻ ഉള്ള തയ്യാറെടുപ്പിലാണ് ലൈല. കാര്‍ത്തി ചിത്രമായ സര്‍ദാറിലൂടെയായാണ് താരത്തിന്റെ വരവെന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റാഷി ഖന്നയും രജിഷ വിജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഇതിനകം തന്നെ തുടങ്ങിയിരുന്നു.