ചിലപ്പോ ആ പ്രകാശിന്റെ ഒക്കെ ശാപം ആയിരിക്കും.

സിനിമകളിലെ ചില രസകരമായ സമഭാവങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഒരു തമാശയായി തന്നെ ആഘോഷിക്കാറുണ്ട്. ചില സിനിമകളിലെ സാമ്യത ചില കഥാപത്രങ്ങളിലെ സാമ്യത, കഥാപത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരങ്ങൾക്ക്ക് പറ്റുന്ന സാമ്യത. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ കാര്യം കണ്ടു പ്ടിടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇത്തവണ ഇര ആയിരിക്കുന്നത് മലയാള സിനിമയിലെ ചോക്ലേറ് ഹീറോ ആയ കുഞ്ചാക്കോ ബോബന്റെ പഴയ സിനിമകളിലെ സാമ്യതയാണ്.

സുഹൃത്തായി കൂടെ നിന്നിട്ട് അവസാനനം പ്രണയിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബന്റെ കഥാപാത്രങ്ങൾ ആയിരിക്കും. ഏകദേശം നാല് സിനിമകൾ ആണ് കുഞ്ചാക്കോ ബോബൻ ഈ സെയിം കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിറം, ഫൈവ് ഫിംഗേഴ്‌സ്, മമ്മി ആൻഡ് മി, ജൂനിയർ സീനിയർ , അങ്ങനെ നാല് സിനിമകളിലെ കഥാപത്രങ്ങൾ നോക്കിയാൽ ചിലപ്പോ ഏവർക്കും ഈ സാമ്യത മനസിലാകും. ഉള്ളിലുള്ളത് ഇഷ്ടം തുറന്നു പറയാതെ ഒരു ഫ്രണ്ടിനെ പോലെ അഭിനയിച്ചു കൂടെ നടക്കുന്നകഥാപാത്രങ്ങൾ ആണ് മിക്കതും.

ഡോക്ർ ലവ് എന്ന സിനിമയും , കല്യാണ രാമൻ എന്ന സിനിമയിലും കുഞ്ചാക്കോ ബോബൻ ഇതേ കഥാപാത്രം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിനു ഒരു മാറ്റം വന്നത് സ്വപ്ന കൂട് എന്ന സിനിമയിൽ മാത്രമായിരിക്കും, കാരണം ആ സിനിമയിൽ പ്രിത്വിരാജ് അഭിനയിക്കുന്ന കഥാപാത്രം കുഞ്ചാക്കോയുടെ കഥാപാത്രം സ്നേഹിക്കുന്ന കുട്ടിയെ പ്രണയിച്ചെടുക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ സംഭവം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചാക്കോച്ചൻ മാത്രമല്ല . ഇത്തരം ഒരുപോലെ ഇരിക്കുന്ന കഥാപത്രങ്ങൾ നിരവധി സിനിമകളിൽ ചെയ്ത മറ്റു താരങ്ങളും ഉണ്ട്. പ്രകാശ് എന്ന താരം, മൂന്ന് സിനിമകളിൽ ഒരു പെൺകുട്ടിയെ പ്രണയിക്കുകയും എന്നാൽ അവസാന നിമിഷം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, നിറം, കല്യാണ രാമൻ , എന്നിവയാണ് മറ്റു സിനിമകൾ. ഇതുപ്പോലെ ഇനിയുമുണ്ട് ഒരുപോലെയിരിക്കുന്ന കഥാപാത്രങ്ങൾ കിട്ടിയ സിനിമ താരങ്ങൾ. ഇപ്പോൾ അവരെ കണ്ടു പിടിക്കാനുള്ള തന്ത്രപാടിലാണ് ആരാധകർ.

Leave a Comment