യാതൊരു ഗെറ്റപ്പ് ചെയ്ഞ്ചും ഇല്ലാതെ ആണ് പലരും ഇപ്പോൾ സിനിമ ചെയ്യുന്നത്


ജിൽ ജോയ് എന്ന ഒരു ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ ഇന്നത്തെ നായകന്മാർ യാതൊരു ഗെറ്റപ്പ് ചേഞ്ചും ഇല്ലാതെ ആണ് വരുന്നത് എന്നും എന്ത് കൊണ്ടാണ് ഇവർ ഈ കാര്യത്തിൽ ശ്രദ്ധിക്കാത്തത് എന്നുമാണ് ആരാധകൻ ചോദിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പോഴുള്ള പല നടന്മാരും ഒരേ ഗെറ്റപ്പ് എല്ലാ സിനിമകളിലും തുടരുന്നത് സ്ഥിരം കാഴ്ചയാണ്.

കടുവയായാലും കാപ്പ ആയാലും രാജുവിന് വന്ന മാറ്റം ആ കറുത്ത കുറിയാണ്. ബിഗ് ബോസ് ആയാലും മോൺസ്റ്റർ ഉൾപ്പടെയുള്ള സിനിമകൾ ആയാലും ലാലേട്ടന് പ്രേത്യേകിച്ചു ഒരു ഗെറ്റപ്പ് ചേഞ്ച്‌ ഇല്ല. ഉണ്ണിമുകുന്ദൻ അവസാനം ചെയ്ത മൂന്നു ചിത്രങ്ങളും, ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളിലും ഗെറ്റപ്പ് മാറ്റാൻ ഉദേശിക്കുന്നില്ല എന്ന് തോന്നുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കാര്യം പറയുന്നില്ല. ചെറിയ രീതിയിൽ അരോചകം ആണ് ഈ കാഴ്ച എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് പോസ്റ്റിനു കമെന്റുമായി എത്തുന്നത്. ടോവിനോ തോമസ് അതിനൊരു അപവാദം ആണ്. അജയൻ്റെ രണ്ടാം മോഷണത്തിൽ 3 ഗെറ്റപ്പ് എങ്ങാൻ ഉണ്ട്. എല്ലാ സിനിമയിലും ലുക്ക് ഡിഫറെൻറ് ആയിരിക്കും. മമ്മൂട്ടിയും, പൃത്വി ജനഗണമനയിൽ തന്നെ 4 ലുക്ക് ഉണ്ടല്ലോ അതിൽ ഒരെണ്ണം ക്ലീൻ ഷേവ് ആണ് വിലായത്ത് ബുദ്ധയോടെ ഇപ്പൊ ഉള്ള ഈ ലുക്ക് മാറും. അടുത്തത് കാളിയൻ,സലാർ ഒക്കെ ആണ്.

ആ കാര്യത്തിൽ അക്ഷയ് കുമാർ. ഓരോ സിനിമയിലും ഓരോ ലുക്ക്‌, പുള്ളിയെ ആണ് ഇവർ ഒക്കെ ഫോളോ ചെയുന്നത്, ഉണ്ണി മുകുന്ദൻ ഒരേ വിഗ് തന്നെ സിനിമയിലും ജീവിതത്തിലും ഉപയോഗിക്കുന്നു എറെ കാലം ആയി, ഇപ്പൊ എല്ലാരും ഒരേ ഗേറ്റപ്പിൽ തന്ന പോണത് അവർ ഒരു സിനിമക്ക് താടി എടുത്ത അടുത്ത പടത്തിനോ താടി വെച്ച് അഭിനയിച്ച ഒരു പടത്തിന്റെ മറ്റു ഷെഡ്യൂലിനോ പ്രശ്നം ഉണ്ടാവും പ്രിത്വി ഓരോ സമയത്ത് ഓരോ ലുക്ക് ആയിരിക്കും മെയിൻ ആയിട്ട് കൊണ്ട് പോകുന്നത്.

2010ൽ മനുഷ്യ മൃഗം തേജഭായ്ലൊക്കെ. സെയിം ഗേറ്റപ്പ് ആയിരുന്നു ഇപ്പൊ കടുവ ഗോൾഡ് കാപ്പ ഏകദേശം ഒരേപോലെ പോയി, ലാലേട്ടന് അലോണിൽ വ്യത്യാസം ഉണ്ട്, ബറോസിൽ തല മൊട്ടയടിച്ചിട്ടുണ്ട്. റാമിൽ കുറച്ചു സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ആണ്, ഉണ്ണിയ്ക്ക് ഇതാണ് ബെസ്റ്റ് ലുക്ക്. പണ്ട് ബാബു ആൻറണി കുറേ ആക്ഷൻ പടങ്ങളിൽ മുടിനീട്ടി ഒരേ ലുക്കിലായിരുന്നു . അതായിരുന്നു അങ്ങേരുടെ പ്രൈം ട്രൈം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.