സിനിമയിൽ എത്തിയതിനു ശേഷം പേര് മാറ്റിയ സിനിമ താരങ്ങൾ ആരൊക്കെയാണ് എന്നറിയാമോ?


സിനിമയിലേക്ക് വന്നതിൽ പിന്നെ ചില താരങ്ങൾ അവരുടെ സ്വന്തം പേര് മാറ്റാറുണ്ട്. ഭാഗ്യത്തിന്റെ പേരിലും ഇല്ലെങ്കിൽ ഒറ്റ പേരിൽ അറിയപെടുവാനും ഒക്കെ വേണ്ടിയാണു ഇത്തരത്തിൽ താരങ്ങൾ അവരുടെ പേര് മാറ്റുന്നത്. ചിലപ്പോഴൊക്കെ തങ്ങൾ അഭിനയിച്ച ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര് തന്നെ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. അത്തരത്തിൽ സ്വന്തം പേര് മാറ്റിയ ചിലരുടെ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലും സ്വന്തം പേര് മാറ്റിയ ചില താരങ്ങളുടെ അവരുടെ യഥാർത്ഥ നാമങ്ങളുമാണ് ചുവടെ.


ആദ്യം തന്ന എമലയാള സിനിമയിൽ നിർമ്മാതാവായും അഭിനേതാവും ഏറെ ശ്രദ്ധനേടിയ താരമാണ് മണിയൻ പിള്ള രാജു. എന്നാൽ അദ്ദേത്തിന്റെ യഥാർത്ഥ പേര് സുധീർ കുമാർ എന്നായിരുന്നു. ജൂനിയർ ആർട്ടിസ്റ്റായി വന്നു ഇന്ന് തമിഴ് സിനിമയിൽ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ച വിജയ് സേതുപതി എന്ന താരത്തിന്റെ യഥാർത്ഥ പേര് വിജയ് ഗുരുനാഥ സേതുപതി എന്നാണ്. ധനുഷ് ന്റെ യഥാർത്ഥ പേര് വെങ്കിടേഷ് പ്രഭു കസ്തുരി രാജ എന്നാണ് . ശശി കലിങ്ക എന്ന മലയാള നടന്റെ യഥാർത്ഥ പേര് ചന്ദ്രകുമാർ എന്നായിരുന്നു.


അതുപോലെ ഇന്ന് അഭിനയത്തിൽ വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രൻസ് എന്ന താരത്തിന്റെ യഥാർത്ഥ പേര് സുരേന്ദ്രൻ എന്നായിരുന്നു. കൊച്ചിൻ ഹനീഫയുടെ യഥാർത്ഥ പേര് സലിം അഹമ്മദ് ഘോഷ് എന്നായിരുന്നു. തെലുഗ് സിനിമ ഇന്ഡസ്റ്റി ഭരിക്കുന്ന ചിരഞ്ജീവിയുടെ യഥാർത്ഥ പേരും അതല്ല ഏന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ഞെട്ടിയെന്നും വരും. സംഭവം സത്യമാണ് അദ്ദേഹത്തിന്റെ പേര്. കൊനിടെല ശിവ ശങ്കര വര പ്രസാദ് എന്നായിരുന്നു.


പിന്നെ മലയാളത്തിന്റെ പ്രിയപെട്ട ലാലേട്ടന്റെ യഥാർത്ഥ പേര് മോഹൻലാൽ വിശ്വനാഥൻ നായർ എന്നായിരുന്നു. അതുപോലെ തമിഴ് സിനിമയുടെ ദളപതി വിജയ് യുടെ യഥാർത്ഥ പേര് ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ്. അതുപോലെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെയും യാഥാർത്ഥ നാമം മറ്റൊന്നാണ്. ശിവാജി റാവു ഗെയ്ക്കവാഡ് എന്നാണ് അദ്ദേത്തിന്റെ യഥാർത്ഥ പേര് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കലാഭവൻ മണി എന്ന കലാകാരന്റെ യഥാർത്ഥ നാമം. കുനിശ്ശേരി വീട്ടിൽ രാമൻ മാണി എന്നായിരുന്നു.