ഈ സഹോദരന്മാരെ മനസ്സിലായോ? മലയാള സിനിമയിലെ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകരാണിവർ.


താരങ്ങളുടെ ചെറുപ്പക്കാല ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. എന്നും ഇത്തരം ചിത്രങ്ങൾ വളരെ വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും അതിനോടോപ്പോം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോളിതാ അത്തരത്തിൽ ഒരു ചിത്രം കൂടെ സോഷ്യൽ മീഡിയായിൽ പങ്കുവെക്കപ്പെട്ടിരിക്കുകയാണ്. പക്ഷെ ഇത്തവണ പങ്കുവെക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൽ ഒരാളല്ല രണ്ടുപേരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാള സിനിമയുടെ തന്നെ മുതൽക്കൂട്ടായി മാറിയ സഹോദരങ്ങൾ അണിവർ. ഇവർ ആരോക്കെയാണ് എന്ന് കണ്ടുപിടിക്കാനുള്ള ആവേശത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.


സകല കലാവല്ലഭർ എന്ന് വിളിക്കാവുന്ന പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള കാലാകാരന്മാരണിവർ. സിനിമ എന്ന മേഖലയിൽ തന്നെ പല മേഖലകളിലും ഇരുവരും തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിനേക്കാൾ ഉപരി ഹില്സിറ്റുകൾ മാത്രം സമ്മാനിച്ച മലയാള സിനിമയിലെ മികച്ച സംവിധായകരും കൂടെ അണിവർ. ഇത്രയും പറയുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിൽ ഇവരുടെ ചിത്രം തെളിഞ്ഞു വരുമെന്ന് ഉറപ്പാണ്. ഇവർ മറ്റാരുമല്ല മലയാള സിനിമയുടെ വിനീത് ശ്രീനിവാസാനും ധ്യാൻ ശ്രീനിവാസനുമാണ്.


ശ്രീനിവാസൻ എന്ന മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ അതുല്യ കലാകാരന്റെ മക്കളായ ഇരുവരും അച്ഛനെപ്പോലെ താനെ തങ്ങളും കഴിവുള്ളവരാണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിച്ചു കഴിഞ്ഞു . തിരക്കഥ, സംഗീതം, സംവിധാനം തുടങ്ങി പല മേഖലകളിലും ഇരുവരും ഇന്ന് തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെ ധ്യാനും സംവിധായക രംഗത്തേക് പ്രവേശിച്ചിരിക്കുയാണ് . ആദ്യ സിനിമ താനെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുവാൻ കഴിഞ്ഞ ധ്യാൻറെ അടുത്ത സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.


ഏറെ പ്രതീക്ഷയോടെ മലയാള സിനിമ കാത്തിരുന്ന ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും ഇപ്പോൾ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഹൃദയം എന്ന സിനിമയോടെ തനറെ സംവിധാനത്തിൽ പിറന്ന എല്ലാ സിനിമകളും ഹിറ്റ് ചാർട്ടിൽ പിടിച്ച സംവിധയാകനായി മാറിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻ ലാൽ എന്ന താരത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ കണ്ടു വന്ന വിനീത് ശ്രീനിവാസനെ ആരാധകർ സ്നേഹം കൊണ്ട് പൊതിയുകയാണ്. സിനിമയിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

Leave a Comment