ദിലീപിന് ജാമ്യം കിട്ടിയതിൽ എതിർപ്പ്. മറുപടി പറഞ് ആരാധകനും.


കുറച്ചധികം കാലമായി ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ്. കേസന്വേഷണവും കൂടെ വാർത്ത മാധ്യമങ്ങളിലെ ചർച്ചകളും ഒക്കെയായി ഏറെ വിവാദമായ മറ്റൊരു വിഷയം അടുത്തകാലത്ത് കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. നടൻ ദിലീപ് ആയിരുന്നു ആദ്യം തന്നെ പ്രതി സ്ഥാനത് ഉണ്ടായിരുന്നത്. തെളിവുകൾ ഒന്നും തന്നെ അന്നും അത്രയും ലഭിച്ചിരുന്നില്ല എങ്കിലും ജനങ്ങളിൽ ചിലർ ദിലീപിന് എതിരെ തിരികെയുകയുണ്ടായി. പിന്നീട് ദിലീപിന്റെ കുടുംബത്തിന് നേരെയും ഈ ചിലർ തിരിഞ്ഞു.


കേസന്വേഷണം പുരോഗമിക്കുമ്പോഴും ചിലർ നടൻ ദിലീപിനെ പ്രതി സ്ഥാനത്ത് നിർത്തുക തന്നെ ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പോലും ഇത്തരത്തിൽ പല തവണ കുറിപ്പുകൾ പ്രത്യക്ഷപ്പെടുകയും അത് വളരെ അധികം ചർച്ച ആവുകയും ചെയ്തിരുന്ന്. ദിലീപിനെ അനുകൂലിച്ചും അതെ സമയം അദ്ദേഹത്തെ പ്രതികൂലിച്ചും നിരവധി കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടുവാൻ തുടങ്ങിയിരുന്നു. ഇപ്പോളിതാ ഈ കേസിലെ ഏറ്റവും പുതിയ വാർത്ത വീണ്ടും ചർച്ചകളിൽ നിറയുകയാണ്.


നടൻ ദിലീപിന് ജാമ്യം കിട്ടിയ വാർത്തയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ കേസിൽ നടന്ന പല വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് താരത്തിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഈ വാർത്ത പുറത്തു വന്നതിനു ശേഷവും ചിലർ എതിരഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. കാശും പണവും ഉണ്ടെങ്കിൽ ഏറെ വേണമെങ്കിലും വിലക്കെടുക്കുവാൻ കഴിയും എന്നായിരുന്നു ചിലരൊക്കെ വാദിച്ചത്. എന്നാൽ അതിനുള്ള മറുപടിയും സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ പങ്കുവെച്ചിരുന്നു.


പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏതു കേസിൽ നിന്നും രക്ഷപെടാം എന്ന സ്റ്റാറ്റസ് ഇടുന്നതിനു മുൻപ് തന്നെ കോടതിയും വക്കീലും ജഡ്ജിയും വാദ പ്രതിവാദങ്ങളും എന്താണ് എന്ന് മനസ്സിലാക്കു എന്നായിരുന്നു ഈ ആരാധകൻ മറുപടി നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ സംഭവവും ചർച്ചായിരിക്കുകയാണ്ണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. സിനിമയിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന ദിലീപിന്റെ അവസാനം ഇറങ്ങിയ സിനിമയാണ് കേശു ഈ വീടിന്റെ നാഥൻ. ഡിസ്‌നി ഹോട്സരിൽ ഇറങ്ങിയ സിനിമ കുടുംബ പ്രേക്ഷകർ വിജയമാക്കി തീർത്തിരുന്നു.