നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു ഫെമിനിസ്റ്റിനെ നേരിട്ട് കണ്ടിട്ടുണ്ടോ


അജിൻ മന്നൂർ എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൊളിറ്റിക്കൽ കറക്ടനെസ്സ് സിനിമയിൽ ആവശ്യമാണോ? നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു ഫെമിനിസ്റ്റിനെ നേരിട്ട് കണ്ടിട്ട് ഉണ്ടോ,മിക്കവരും ഇല്ലെന്നാകും പറയുക എന്നാൽ ഫെമിനിസ്റ്റ് എങ്ങനെ ഉണ്ടാകുമെന്ന് ഒരു ധാരണയും കാണും ഈ ധാരണ എവിടെ നിന്നാണ് വന്നത്?

വലിയ പൊട്ടും പ്രത്യേക ബ്ലൗസും ധാർഷ്ട്യവും ഒക്കെ ഉള്ള ഈ ധാരണ സത്യത്തിൽ സിനിമയിൽ നിന്നാണ് നമുക്ക്‌ കിട്ടിയത് അങ്ങനെ പല കാര്യങ്ങളിലും നമ്മുടെ ധാരണകളെ ഉപബോധതലത്തിലും സൂക്ഷ്മമായും രൂപപ്പെടുത്തുന്നത് സിനിമകളാണ് ഒരിക്കൽ ഈ ധാരണ കിട്ടിക്കഴിഞ്ഞാൽ പിന്നേ ആ ധാരണ നമ്മുടെ സ്വന്തമാണ്, അതിന് സിനിമയുമായി ബന്ധമുണ്ടെന്നു നമ്മൾ ബോധവാന്മാർ ആയിരിക്കില്ല. ഈ ധാരണക്ക് ഒരു ചെറിയ ഉദാഹരണം കൂടി പറയാം നമ്മളിൽ പലരും ഒരു ജയിലോ പോലീസ്റ്റേഷന്റെ അകമോ, കോടതി മുറിയോ കണ്ടിട്ടുണ്ടാകില്ല.

എന്നാൽ നമുക്ക്‌ അതൊക്കെ എങ്ങനെ ആയിരിക്കുമെന്ന് നല്ല ധാരണ ഉണ്ട് ഇവിടെയും സിനിമ തന്നെയാണ് ആ ധാരണ തന്നത് നിങ്ങൾ ഇത് വായിക്കുന്നത് വരെ ആ ധാരണ ശരിക്കും ശരിയാണെന്നോ ആ ധാരണ സിനിമയാണ് തന്നതെന്നോ ഓർത്തുപോലും കാണില്ല ശരിയല്ലേ. സ്ത്രീകളെയോ, കറുത്തവരെയോ, തടിച്ചവരെയോ, ജാതിയെയോ. അവഹേളിക്കുന്ന സിനിനയിലെ ഭാഗങ്ങൾ സൂക്ഷ്മയി നമ്മളുടെ ധാരണകളെ നിർമ്മിക്കുന്നുണ്ട്.

നമ്മൾ ആ വിഭാഗത്തെ നോക്കിക്കാണുന്നത് ആ ധാരണയുടെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും എന്ന് ഓർക്കുക. ഇനി സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ് സമൂഹത്തിലെ തിന്മകൾ അതുപോലെ സിനിമയിലും വരും ആദ്യം സമൂഹം നന്നാവണമെന്ന് പറയുന്നവരോട് അത് പട്ടി സ്വന്തം വാല് കടിക്കാൻ നോക്കുന്ന പോലെയാണ്,ചുമ്മാ വട്ടം ചുറ്റമെന്നേയുള്ളൂ. സമൂഹം മാറാൻ കാത്തുനിൽകുന്നതിലും എത്രയോ എളുപ്പമാണ് ഒരു സിനിമയിൽ സമൂഹത്തിലെ തിന്മകളെ മാറ്റിനിർത്തുവാൻ.

കുറഞ്ഞ പക്ഷം ആ തിന്മകളെ തിന്മകളായി എങ്കിലും കാണിക്കണം. സംവിധായകൻ ആ തിന്മ ഹീറോയിസം ആയി കാണിക്കരുത്. ഏറ്റവും ചുരുങ്ങിയത് ഇങ്ങനെയൊക്കെ നമുക്ക് ചുറ്റും നടക്കുന്നുണ്ട് പക്ഷെ ഞാൻ ആരുടെയും പക്ഷതല്ല എന്ന നിഷ്പക്ഷ നിലപാട് എങ്കിലും എടുക്കണം. നമ്മുടെ തിരക്കഥാകൃത്തുക്കളും നമ്മുടെ തന്നെ സമൂഹത്തിന്റെ ഭാഗമായത്കൊണ്ട് മനപ്പൂർവ്വം അല്ലാതെയും തെറ്റ് സംഭവിക്കും അപ്പോൾ ആരെങ്കിലും ചൂണ്ടിക്കട്ടിയാൽ ആ ചൂണ്ടിക്കട്ടിയ ആളെ ക്രൂശിക്കാൻ നോക്കരുത് അങ്ങനെ നിങ്ങൾ ചെയ്താൽ തെറ്റ് ഒരിക്കലും തിരുത്തപ്പെടില്ല എന്നുമാണ് പോസ്റ്റ്.