ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഉർവശി അഭിനയിച്ച ചിത്രം കൂടി ആണ് അച്ചുവിന്റെ അമ്മ


സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അച്ചുവിന്റെ ‘അമ്മ. ഉർവശിയും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നരേൻ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്ന് കൂടി ആയിരുന്നു. ഇപ്പോഴിത സത്യൻ അന്തിക്കാട് ചിത്രങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അരുൺ ഗോപാലകൃഷ്ണൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാട് സർ ൻ്റെ സിനിമകളിൽ അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് “മനസ്സിനക്കരെ” ആണ്.. ഇപ്പോളും ടിവി യിൽ വരുമ്പോ ഒരു മടുപ്പും കാണാതെ ഇരുന്ന് കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്. ക്ലൈമാക്സ് സീനിലെ ഡയലോഗ് ഒക്കെ കാണാപാഠം ആണ്.

അത്രേം അധികം തവണ കണ്ടിരിക്കുന്നു. പക്ഷേ ക്ലൈമാക്സ് ട്വിസ്റ്റ് കൊണ്ട് എൻ്റെ ഫേവറിറ്റ് ലിസ്റ്റില് ഒന്നാമത്തേത് “അച്ചുവിൻ്റെ അമ്മ” ആണ്. ഒരു തരത്തിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. ആ ട്വിസ്റ്റ് കണ്ട് അന്തം വിട്ടിരിക്കുമ്പോ ദേ വീണ്ടും ട്വിസ്റ്റ്. അതിൻ്റെ കൂടെ “എന്ത് പറഞ്ഞാലും നീ എൻ്റെതല്ലെ വാവെ” എന്ന പാട്ടിൻ്റെ വിജയ് യേശുദാസ് വേർഷനും കൂടി ആയപ്പോ വല്ലാത്തൊരു ആത്മ നിർവൃതി വരും സിനിമ കണ്ട് ഇറങ്ങുന്ന ഓരോ പ്രേക്ഷകനും.

കൂടെ അഭിനയിക്കുന്ന ഏത് നടിയെയും സൈഡ് ആക്കി കളയും ഉർവശ്ശി എന്ന വൺ ഓഫ് ദി ഫൈനെസ്റ്റ് ആക്ട്രസ്സ് ഓഫ് സൗത്ത് ഇന്ത്യ എന്ന് അടിവരയിടുന്ന ഒരു സിനിമ. നീണ്ട ഇടവേളക്ക് ശേഷം ആണ് ഉർവശി ഈ സിനിമയിൽ അഭിനയിച്ചത് എന്നാണ് ഓർമ്മ. ഈ സിനിമയിൽ നരൈയിന് ശബ്ദം നൽകിയത് ശരത് ദാസ് ആണല്ലേ. വളരെ മനോഹരമായ മാച്ചിങ് ആയ സൗണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

 

ഉർവശിയുടെ അഭിനയത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ മീരാജാസ്മിൻ ബുദ്ധിമുട്ടുന്നത് പോലെയാണ് ഈ സിനിമ കാണുമ്പോൾ തോന്നാറുള്ളത്. എനിക്ക് സത്യൻ അന്തിക്കാട്ൻറെ മനസ്സിനക്കരേക്കാൾ ഇഷ്ടം വീണ്ടും ചില വീട്ടുകാര്യങ്ങളാണ്, 90 നു ശേഷം ഉള്ള സത്യൻ ചിത്രങ്ങളിൽ ടി വി യിൽ വന്നാൽ ഇരുന്നു കാണുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ് തുടങ്ങിയ കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.