കള്ളാ കള്ളാ കൊച്ചുകള്ളാ എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു


ജിൽ ജോയ് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, ‘കള്ള കള്ളാ, കൊച്ചു കള്ളാ ‘ എന്ന പാട്ട് മൂളാത്ത 90’സ് കിഡ്സ്‌ (ഉണ്ണി മുകുന്ദനെ കളിയാക്കിയത് അല്ല ) കുറവായിരിക്കും. ഗാനം വൻ ഓളം സൃഷ്ടിച്ചുവെങ്കിലും ജോസ് തോമസിന്റെ ‘യൂത്ത് ഫെസ്റ്റിവൽ ‘ എന്ന ചിത്രം വൻ പരാജയം ഏറ്റുവാങ്ങി.

ജോസ് തോമസിന് പിന്നീട് സിനിമ കിട്ടാത്ത വിധത്തിൽ ആയിരുന്നു ചിത്രത്തിന്റെ പരാജയം. വർഷങ്ങൾക്ക് ഇപ്പുറം ‘മായ മോഹിനി ‘ ആയിരുന്നു ജോസ് തിരിച്ചുവരവ് നടത്തിയത്.. യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലെ ഈ നായകൻ അന്ന് കോളേജ് പെൺ പിള്ളേരുടെ ക്രഷ് ആയിരുന്നു.. എബി കുഞ്ഞുമോൻ.. ഇദ്ദേഹത്തെ പിന്നീട് സിനിമകളിൽ കണ്ടിട്ടില്ല.. എബി യെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നവർ പങ്ക് വെയ്ക്കുമല്ലോ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ജെന്‍റില്‍മാനും, കാതലനുമൊക്കെ പ്രൊഡ്യൂസ് ചെയ്ത കെ ടി കുഞ്ഞുമോന്‍റെ മകന്, ഈ ഗാനം അന്നത്തെ ട്രെൻഡ് ആയിരുന്നു. ലഞ്ചവതി എന്നാ സോങ് ഒക്കെ കണ്ടിട്ട് ആളുകൾ തിയേറ്ററിൽ ഡാൻസ് ചെയ്തിരുന്നു. അത് പോലെ ഒരു വൈബ് ഈ ഗാനത്തിനും തിയേറ്ററിൽ കിട്ടി എന്നൊക്കെ സിനിമക്കാർ അന്ന് അടിച്ചിറക്കിയിരുന്നു. വെറുതെ ഒരു തള്ളൽ മാത്രം ആയിരുന്നു അത്.

ആ ടൈമിൽ ശെരിക്കും കളം ഇറങ്ങി കളച്ചത് ജിഷ്ണുവും, സിദ്ധാർത്ഥും ആയിരുന്നു, നമ്മൾ എന്ന പടവും ഇറക്കി ഒപ്പം രാക്ഷസി എന്ന പാട്ടും ടൂർ ഒക്കെ പോകുമ്പോൾ ആ പാട്ട് തന്നെയായിരുന്നു ഹൈ ലൈറ്റ്സ്. ആ അതൊക്കെ ഒരു ടൈം, പ്രൊഡ്യൂസർ കുഞ്ഞിമോന്റെ മകൻ അല്ലെ, പുള്ളി ഹീറോ ആയ ഏതോ തമിഴ് പടം (അന്നത്തെ ഹൈ ബഡ്ജറ്റ് പടം ) ഷൂട്ട് കഴിഞ്ഞു റിലീസ് ആവാതെ ഇരുന്നിട്ടുണ്ട് ട്രൈലെർ ഒക്കെ കിടു ആയിരുന്നു. ബിത്വ ഈ പാട്ടു അന്ന് അത്ര വലിയ ട്രെൻഡിങ് ആയിരുന്നു എന്ന് തോന്നിയിട്ടില്ല.

എബി കുഞ്ഞുമോൻ. തമിഴിലെ പ്രശസ്ത നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ സ്വന്തം മകനെ വച്ച് നിർമിച്ച ബിഗ് ബജറ്റ് സിനിമ റിലീസ് ചെയ്തില്ല. അതുമൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് കെ ടി കുഞ്ഞുമോൻ എന്ന നിർമ്മാതാവിനെ തകർത്തത്. ആ ചിത്രത്തിൽ അന്നത്തെ ബോളിവുഡിൽ സൂപ്പർ ഹീറോയിൻ ആയിരുന്ന കരിഷ്മ കപൂർ ഒരു ഗാനരംഗത്തു അഭിനയിച്ചിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.