വര്ഷങ്ങളോളം സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച താരമാണ് അബി


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് അബി. വർഷങ്ങൾ കൊണ്ട് സിനിമയിൽ അബി ഉണ്ട്. മിമിക്രിയിൽ കൂടി ആണ് അബി സിനിമയിലേക്ക് എത്തുന്നത്. കുറെ കാലം സിനിമയിൽ നിന്ന് എങ്കിലും പ്രാധാന്യമുള്ള വലിയ കഥാപാത്രങ്ങൾ ഒന്നും അഭി എന്ന കലാകാരന് ലഭിച്ചില്ല എന്നതാണ് സത്യം. എന്നാൽ കുറച്ച് നാളുകൾ അബി സിനിമയിൽ നിന്ന് ഇടവേള എടുത്ത് എങ്കിലും പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടി തിരിച്ഛ്ക് വരവ് നടത്തുകയും ചെയ്തു.

എന്നാൽ രണ്ടാം വരവിൽ അധികനാൾ സിനിമയിൽ തുടരാൻ അഭിക്ക് കഴിഞ്ഞില്ല. അപ്രതീക്ഷിതമായി അഭിയെ തേടി മ രണം എത്തുകയായിരുന്നു. ഇപ്പോഴിതാ അഭിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മുഹമ്മദ് സഗീർ പണ്ടാരത്തിൽ എന്ന ആരാധകൻ ആണ് അബിയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നടനും മിമിക്രി കലാകാരനുമായ അബി വിടവാങ്ങിയ ദിവസം. രക്ത സംബന്ധമായ അസുഖം മൂലം 2017 നവംബർ 30 ആം തിയതി രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അ ന്ത്യം. മുവാറ്റുപുഴ സ്വദേശിയായ അബി മുഹമ്മദ് എന്ന അബി ഇരുപത് വര്‍ഷത്തോളമായി സിനിമ, മിമിക്രി പാരഡി കാസറ്റ് മേഖലയില്‍ സജീവമായി നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ.

നടന്‍ ദിലീപ് , സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്ന ഇദ്ദേഹം ആമിന താത്ത, അമിതാഭ് ബച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ സ്റ്റേജ് ഷോകളിലും മറ്റും ഏറെ പ്രേക്ഷക അഭിനന്ദനം നേടിയിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന അദ്ദേഹം ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്. പ്രശസ്ഥ നടന്‍ ഷെയിന്‍ നിഗം മകനാണ് എന്നുമാണ് പോസ്റ്റ്.