കിടിലൻ വർക്ക്ഔട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്മയി


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് അഭയ ഹിരണ്മയി. ഗായിക എന്ന നിലയിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്. എന്നാൽ താൻ ഒരു ഗായിക മാത്രമല്ല, നടിയും മോഡലും കൂടി ആണ് എന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകർ എന് താരത്തിനുള്ളത്. തന്റെ ഗാനത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കാൻ അഭയയ്ക്ക് കഴിഞ്ഞു എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗതർ ആണ് അഭയയെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. തങ്ങൾ റിലേഷൻഷിപ്പിൽ ആണെന്ന് ഇരുവരും തുറന്നു പറയുകയും ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ താരങ്ങൾ പരസ്പ്പരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വലിയ രീതിയി ഉള്ള വിമർശനങ്ങളും ഒരു വിഭാഗം ആളുകളിൽ നിന്ന് താരങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ ഇവർ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുകയായിരുന്നു.

ഗോപി സുന്ദറിന് ഭാര്യയും രണ്ടു മക്കളും ഉണ്ടെന്നും അവരെ ഉപേക്ഷിച്ചാണ് അഭയയ്ക്ക് ഒപ്പം കഴിയുന്നത് എന്നും ഉള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിക്കുകയാനും ഇതോടെ ഒരു വിഭാഗം ആളുകൾ സ്ഥിരമായി അഭയയ്ക്ക് എതിരെ സൈബർ ആ ക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് എല്ലാം വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു.

എന്നാൽ അഭയയും ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞ വിവരം ഒരു ഞെട്ടലോടെ തന്നെ ആണ് പ്രേക്ഷകർ അറിഞ്ഞത്. ഗോപി സുന്ദറും അഭയയും തമ്മിൽ പിരിഞ്ഞു എന്നും ഗോപി സുന്ദർ അമൃത സുരേഷുമായി റിലേഷൻഷിപ്പിൽ ആണെന്നും ഒക്കെ ഉള്ള കാര്യം അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു. അതിനു ശേഷം കുറച്ച് നാൾ അഭയ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അഭയ പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് എന്ന് തന്നെ പറയാം.