ഞാൻ കുറച്ച് സെൽഫി സ്റ്റോറികൾ ഇടട്ടെ, എന്നെകുറിച്ച്, ചിത്രങ്ങളുമായി അഭയ ഹിരണ്മയി

ഒരുപാട് ഗാനങ്ങൾ പടിയിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ വേറിട്ടൊരു സ്ഥാനം നേടിയെടുത്ത ഗായികയാണ് അഭയ ഹിരണ്മയി, അഭയയുടെ മിക്ക ഗാനങ്ങളും ഏറെ ശ്രദ്ദ നേടിയിട്ടുമുണ്ട്, 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ് അഭയ ആദ്യമായി പാടുന്നത്, ഒരുപാട് പ്രശ്നങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതിനോടെല്ലാം പൊരുതി മുന്നേറുകയാണ് താരം, ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭയ പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മനോഹരമായ സെൽഫി ചിത്രങ്ങൾ ആണ് അഭയ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം താരം കുറിച്ചത് ഇങ്ങനെ, ഞാൻ കുറച്ച് സെൽഫി സ്റ്റോറികൾ ഇടട്ടെ! എന്നെ പറ്റി.. എന്നെക്കുറിച്ച്.. എന്നെ കുറിച്ച് എല്ലാം. എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്, താരത്തിന്റെ ഈ  വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.

അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും ജീവിതവും എല്ലാം സോഷ്യൽ മീഡിയ ചർച്ചയാക്കിയ ഒന്നായിരുന്നു, എന്നാൽ അടുത്തിടെ അഭയക്കൊപ്പമുള്ള ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച് അമൃതക്കൊപ്പം ജീവിതം ആരംഭിക്കുക ആയിരുന്നു, ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ അഭയ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. ഇതുവരെ അഭയ ഈ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ പിന്നീട് താരം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്ല സമയം ഉണ്ടാകട്ടെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നാണ് അഭയ പ്രതികരിച്ചത്. ഈ മറുപടിക്ക് ഒമര്‍ ലുലു കയ്യടിക്കുകയും ചെയ്തു. ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അഭയ പറഞ്ഞ മറുപടി. ഇപ്പോള്‍ പാട്ടു പാടാനാണ് വന്നതെന്നും സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും അഭയ വ്യക്തമാക്കി.വിവാദങ്ങളെ കുറിച്ച് താന്‍ എന്ത് പറയാനാണ്. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെ കുറിച്ച് യാതൊരു അഭിപ്രായവുമില്ലെന്നും അഭയ പറഞ്ഞു.