ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത് വിട്ട് അഭയ ഹിരണ്മയി

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ അഭയ ഹിരണ്‍മയിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 10 വര്‍ഷത്തോളമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് അഭയയും ഗോപി സുന്ദറും. ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അമൃതയുടെ വരവോടെ ഇത് വ്യക്തമായി. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും ഇവരാരും പ്രതികരിച്ചിട്ടില്ല. അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമൊക്കെ ഉണ്ടായപ്പോഴും അഭയ ശക്തമായി ഗോപി സുന്ദറിനെ പിന്തുണച്ചിരുന്നു.

ഇപ്പോൾ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, ആദ്യമായി താൻ ഒരു സിംഗിൾസ് ചെയ്തതിനെകുറിച്ചാണ് താരം പറയുന്നത്. ലൈവിൽ എത്തിയാണ്  താരം തന്റെ സന്തോഷം പങ്കുവെച്ചത്,  താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രകാശിനൊപ്പമായി സൂപ്പര്‍മാമ എന്ന പാട്ടുമായെത്തിയിരിക്കുകയാണ് ഞങ്ങള്‍. അതൊരു വണ്‍മിനുട്ട് വീഡിയോയാണ്. എന്നെ മുന്‍പെങ്ങും കാണാത്ത തരത്തിലുള്ള രൂപത്തിലൊക്കെ കാണാം. ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ വീഡിയോ ചെയ്തത്. ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. പൊതുവെ ഞാനൊരു മടിച്ചിയാണ്, ഓരോന്ന് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ സുഖം അറിഞ്ഞത്. എല്ലാവരും പുതിയ വീഡിയോ കാണണം. അത് ഷെയര്‍ ചെയ്യണമെന്നും അഭയ പറഞ്ഞിരുന്നു. കോയിക്കോട് പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ പാടിപ്പാടി മടുത്ത പാട്ടാണെന്നായിരുന്നു അഭയ പറഞ്ഞത്. അഭയക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. കുറച്ച് വൈകിയാലും നല്ല തീരുമാനം എന്നാണ് ആരാധകർ പറയുന്നത്

ഒരുകാലത്ത് വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ നേരിട്ടപ്പോളും പങ്കാളിക്കൊപ്പം തന്നെ നിലകൊണ്ടയാളാണ് അഭയ ഹിരണ്‍മയി. ലിവിങ് റ്റുഗദറിലൂടെയായി ഒന്നിച്ച ഇരുവരും വേര്‍പിരിയുമ്പോള്‍ അഭയയുടെ വേദന എത്രത്തോളമായിരിക്കും. അതേക്കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം തോന്നുന്നതെന്നുള്ള കുറിപ്പ് സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.