തല്ലുമാലയും വാരിയം കുന്നനുമെല്ലാം ആഷിഖ് അബു വേണ്ടെന്ന് വെച്ചവയാണ്


ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് നീലവെളിച്ചം. ചിത്രം തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. ഇപ്പോഴിതാ ആഷിഖ് അബുവിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ  നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ ഹാഷിം ഹിഷാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആഷിഖ്‌ അബു പ്രിഥ്വിരാജ്‌ & ചാക്കോച്ചനെയും വച്ച്‌ പ്ലാൻ ചെയ്ത സിനിമയായിരുന്നു നീല വെളിച്ചം. അതു പോലെ തല്ലുമാലയും. അത്‌ പിന്നീട്‌ വേറെ സംവിധായകൻ ഏറ്റെടുത്ത്‌ ചെയ്തു. പിന്നെ വാരിയം കുന്നൻ അനൗൺസ്‌ ചെയ്തു. അതും ഡ്രോപ്പ്‌ ഓഫ്‌ ചെയ്തു. ഇങ്ങനെ ആഷിഖ്‌ അബു ഒരുപാട്‌ പ്രൊജക്ടുകൾ ഉപേക്ഷിച്ചു. കാരണമെന്തായിരിക്കും എന്നുമാണ് പോസ്റ്റ്.

തല്ലുമാല ഒന്നും ആഷിഖ് ഡയറക്ട് ചെയ്യാൻ പോയ പടം ഒന്നുമല്ല.തല്ലുമാലയിൽ പ്രൊഡ്യൂസറുടെ റോള് ആയിരുന്നു.ഡയറക്ഷൻ മുഹ്സിൻ പരാരി ആയിരുന്നു അത് അവര് തമ്മിൽ വഴക്ക് ആയി മാറി പോയതാണ്. ഒരു സിനിമ അല്ലേ ഒള്ളു അപ്പൊ വാരിയംകുന്നൻ, ഇങ്ങേരുടെ കൂടെ ഉള്ളവർ ഒക്കെ സ്വതന്ത്രരായി. ചിലർ പാരലൽ ലോബി തന്നെയായി. ഇനി വീണ്ടും ആശാൻ സ്നേഹം കൊണ്ട് വിളിച്ചാൽ ഉടനെ ചെന്ന് മികച്ച വർക്കുകൾ കൊടുക്കാൻ അവർക്ക് മടി കാണും.

ഇവർ ഇല്ലേൽ വെറും ടെക്‌നീഷ്യൻ ആഷിക് അബു. അതാണ് ഇപ്പൊ തിരിച്ചടിയായികൊണ്ടിരിക്കുന്നത്, അയാൾ ഒരു അപാരം ഡയറക്ടർ ആയിട്ടൊന്നും ഇത് വരെ തോന്നയിട്ടില്ല. ചെയ്തതിൽ സാൾട്ട് ആൻഡ് പെപ്പെർ ഇഷ്ടപ്പെട്ടു. ഏറെ കൊട്ടിഘോഷിച്ച മയാനദി പേഴ്സണാലി ആവറേജ്. അതിലും ഇഷ്ടായത് വൈറസ് ആണ്. ആ ഒരു ഭീകരത, ആ ഒരു മൂഡ്, ബി ജി എം ഒക്കെ നന്നായി വന്നു, പ്രൊജക്ട്സ് ഒന്നും നടക്കാത്തത് കൊണ്ട് ഉപേക്ഷിച്ചു കാണും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.