മോഹൻലാൽ ചിത്രം ആറാട്ടിനെതിരെ രൂക്ഷ വിമർശനവുമായി ആളുകൾ

അടുത്തിടെ പ്രദർശനത്തിന് എത്തിയ മോഹൻലാൽ ചിത്രം ആയിരുന്നു ആറാട്ട്. മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യമൊക്കെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചു എങ്കിലും കടുത്ത വിമർശനങ്ങൾ ആണ് ഇപ്പോൾ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണ് ചിലർ എന്നാണ് മോഹൻലാൽ ആരാധകർ അവകാശപ്പെടുന്നത്. ചിത്രത്തിനെതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങളും ഉയർന്നു വരുകയാണ്. ഇപ്പോഴിതാ മോഹൻലാൽ ഫാൻസ്‌ ക്ലബ്ബിൽ വന്ന ചിത്രത്തിന്റെ ഒരു ഫോട്ടോയ്ക്ക് ലഭിക്കുന്ന മോശം കമെന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കമെന്റുകൾ ഇങ്ങനെ, ഫ്ലെക്സിബിലിറ്റി പുഴുങ്ങി തിന്നാൻ അല്ല എല്ലാരും തീയേറ്ററിൽ പോണത്..എന്നാ പിന്നെ സർക്കസ് കാണാൻ പൊക്കൂടെ എല്ലാർക്കും..!!! വേറെ കഴിവുള്ള പുതിയ സംവിധായകർ ഉണ്ട് മലയാള സിനിമയിൽ അവർക്കൊക്കെ ഡേറ്റ് കൊടുത്തു നോക്ക്, ഞാൻ ഇന്നലെ മൂവി കണ്ടു. ഇതിന് ഞാൻ മോഹൻലാലിനെ ഒരിക്കലും കുറ്റം പറയില്ല.ഇങ്ങനെ ഒരു സിനിമ മോഹൻലാലിനെ വെച്ച് ഡയറക്ഷൻ ചെയ്ത ആ ഉണ്ണികൃഷ്ണനെ പറഞ്ഞാൽ മതി.ഞാൻ ഫോണിൽ ആണ് കണ്ടത്. ഫോണിൽ പോലും സിനിമ കാണാൻ പറ്റുന്നില്ല. പിന്നെ അല്ലെ തിയേറ്റർ. അത്രക്കും അബദ്ധം, 73 വയസ്സും കാൻസർ പേഷ്യന്റും ആയിരുന്ന നെടുമുടി വേണുവിനു ഒരിത്തിരി നാവു കുഴച്ചിൽ ഉള്ളത് ഒരു പ്രശ്നമായി തോന്നുന്നില്ല. പക്ഷേ, 61 വയസ്സുകാരനായ മോഹൻലാലിന് ഡെന്റൽ സര്‍ജെന്റെ ലോക്കൽ അനസ്തേഷ്യ കിട്ടിയപോലെ കൊഴഞ്ഞു കൊഴഞ്ഞു സംസാരിക്കുന്നത് കേൾക്കുമ്പോൾ. ഹൊ! എന്തൊരു വെറുപ്പീര്.

ഈ ചവിട്ട് ആ ഉണ്ണീ കൃഷ്ണന് കൊടുത്താൽ നന്നായേനെ, എന്നാലും എന്റെ ലാലേട്ടാ വല്ലാത്ത ചെയ്ത് ആയി പോയി, സൂപ്പർ സ്റ്റാർ സരോജ് കുമാർ മോഹൻലാൽ. പച്ചാളം ഭാസി ആന്റണി പെരുമ്പവൂർ.. ഇപ്പോൾ ഉള്ള അവസ്ഥ ഇതാണ്. ഇറങ്ങുന്ന പടം എല്ലാം പൊട്ടുന്നു.. എനിക്ക് ലാലേട്ടനെ ഇഷ്ടം ആണ് അതുകൊണ്ട് തന്നെ ഇങ്ങനത്തെ സിനിമകൾ സ്‌പോർട് ചെയ്യില്ല.. ലാലേട്ടൻ നല്ല സിനിമകൾ സെലക്ട്‌ ചെയ്യട്ടെ വിജയിക്കട്ടെ, ഇത് ക്ലൈമാക്സ്‌ ആക്കിയിരുന്നെങ്കിൽ പിന്നെയും പടം കൊള്ളാമായിരുന്നു പടം പോരാ തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave a Comment