ഇറങ്ങിയ സമയത്ത് വലിയ രീതിയിൽ ഉള്ള മോശം അഭിപ്രായം ആയിരുന്നു സിനിമയ്ക്ക്


ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്. മോഹൻലാൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നെയ്യാറ്റിൻ കര ഗോപൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ നെഗറ്റീവ് പ്രതികരണങ്ങൾ ആണ് ചിത്രത്തിന് കൂടുതൽ കിട്ടിയത്. അത് കൊണ്ട് തന്നെ പലരും ചിത്രം കാണാൻ മടിച്ചു എന്നതാണ് സത്യം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാജ് കിരൺ തോമസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഇപ്പഴാണ് കാണാൻ പറ്റിയത്. സിനിമ ഇറങ്ങിയ സമയത്ത് മോശം അഭിപ്രായം കേൾക്കാൻ ഇടയായത് കൊണ്ട് തിയേറ്ററിൽ കണ്ടില്ല.

എനിക്ക് പറയാനുള്ളത് ഇതൊരു ആഘോഷ മൂഡ് പടം ആണ്. ഈ പറയുന്ന പോലത്തെ കൊള്ളരുതായ്ക ഒന്നുമില്ല പടത്തിന്. കണ്ടോണ്ടിരിക്കാൻ പറ്റിയ ഒരു അടി പടം. പ്രകൃതി വ്ലോഗ് സിനിമകളുടെ ആരാധകർ ദയവ് ചെയ്ത് ഇങ്ങനത്തെ പടം കാണാൻ പോയി എന്തിനാണ് നെഗറ്റിവ് റിവ്യൂ ഇടുന്നത്. നിങ്ങൾ എല്ലാവരും ബുദ്ധിജീവികൾ ആണ് സമ്മതിച്ചു. ദയവായി ഒഴിവാക്കുക. സിനിമ ആസ്വാദകർ സിനിമ കാണട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. തമാശ സീനിലുകളിൽ മടുപ്പ് വരുകയും സീരിയസ് സീനുകളിൽ നന്നായി ചിരിക്കാനും കഴിയുന്ന പടത്തിൽ ഒന്ന് ആണ് ഈ പടം, ഇതുപോലുള്ള സൂപ്പർസ്റ്റാർ പടങ്ങൾ കാരണമാണ് ,ഷോർട് ഫിലിം ക്വാളിറ്റി പോലുമില്ലാത്ത കുറെ പടങ്ങൾ ഹിറ്റ് ആയതു, എനിക്കും തോന്നി. നല്ല രസകരമായ സിനിമ മുഷിപ്പിക്കുന്നതേയില്ല എന്നിട്ടും.

താങ്കളെ പോലെ ഉള്ള ആളുകൾ സിനിമ കാണാൻ ഉണ്ടായിട്ടും ഇതൊക്കെ എങ്ങനെ പരാജയം ആയി. ഞാൻ ഫസ്റ്റ് ഡേ കണ്ടിട്ട് പ്രൊമോട്ട് ചെയ്തത് ആണ്. പക്ഷേ ഏറ്റില്ല . കഴിഞ്ഞ പടങ്ങളിൽ മുഖം അനക്കാത്ത മോഹൻലാൽ എന്തൊക്കെയോ കഷ്ടപ്പെട്ട് എന്ന് തോന്നി അതാണ് പ്രൊമോട്ട് ചെയ്തത്. എന്നാല് മോഹൻലാൽ ഫാൻസ് ഉൾപടെ തെറി ആയിരുന്നു. ഇറ്റ് വാസ് എ ഡിസാസ്റ്റർ. എന്നാലും മോഹൻലാൽ ന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയ ആളുകൾ ചിലപ്പോ നമ്മളെ പോലെ അക്‌സെപ്റ്റ് ചെയ്യും തുടങ്ങി നിരവധി കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.