ചിത്രത്തിന്റെ ആദ്യ ഭാഗത്ത് തന്നെ ലോലൻ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു


ജയസൂര്യ നായകനായി 2015 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ആട്. ഷാജി പാപ്പാനും പിള്ളേരും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകരെ ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങൾക്കും ഇന്നും നിരവധി ആരാധകർ ആണ് ഉള്ളത്. ഒരു പക്ഷെ ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഇത്രയേറെ ഫാൻസ്‌ ഉള്ള മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം. നായകൻ മുതൽ വില്ലൻ കഥാപാത്രത്തിന് വരെ ആരാധകർ ഏറെ ആണ് ഉണ്ടായിരുന്നത്.

ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു എങ്കിലും പിന്നീട് ചിത്രം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ചർച്ച ആകുകയും ആരാധകർ ഏറ്റെടുക്കുകയും ആയിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിൽ തന്നെ ഉള്ള പ്രേക്ഷക പ്രതികരണം ആണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഒരു പക്ഷെ ആദ്യമായിട്ട് ആർക്കും ആദ്യ ഭാഗം തിയേറ്ററിൽ പരിചയപെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയും അത് വലിയ ഹിറ്റ് ആകുകയും ചെയ്യുന്നത്.

ആട് ആദ്യ ഭാഗം തന്നെ പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ കഥാപാത്രം ആയിരുന്നു ലോലൻ. നിരവധി ആരാധകർ ആണ് ലോലൻ എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആട് 2 ൽ ലോലൻ എന്ന കഥാപാത്രത്തിനെന്തിനാണ് മുഴുവനായും ആറ്റിറ്റ്യൂടിൽ ൽ മാറ്റം വരുത്തിയത്. ആട് 1 ൽ ഉള്ള ഇയാളുടെ അപ്പിയറൻസ് നെ മുഴുവനായും മാറ്റി മറിച്ചുകൊണ്ടാണ് ആട് 2 ൽ ഉള്ളത്. ആളെ കാണുമ്പോൾ തന്നെ മുട്ടിടിക്കുന്ന ലോലൻ ആട് 2 ൽ എസ് ഐ യോട് കൊമ്പ് കോർക്കുന്നു. കൂടാതെ റഫ് അപ്പിയറൻസ് ഉം. ഒരു കാര്യം ഉറപ്പാണ്. ഇയാൾ ഡയറക്ടറിനോട് നോട് അങ്ങോട്ട് പറഞ്ഞായിരിക്കും ആറ്റിറ്റ്യൂഡ് മാറ്റിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ആട് 1 ൽ ആയിരുന്നു ലോലൻ വെറൈറ്റി ആയത്. ആ കഥാപാത്രം മറ്റുള്ളവരിൽ നിന്നും വേറിട്ട് നിന്നു. 2 വിൽ ആ കഥാപാത്രം ഓർമ്മിക്കാൻ പോലും ഒന്നുമില്ല എന്ന അവസ്ഥ ആക്കി മാറ്റി. 3 യിൽ പഴയ ലോലൻ വന്നാൽ കൊള്ളാമായിരുന്നു, ലോലനെ മാസ്സ് ആക്കി ഒരു മാസ് ഇമേജ് ഇയാൾക്ക് കൊണ്ട് വരാൻ നോക്കിയത് ആകും. പക്ഷെ ആ കഥാപാത്രത്തിന്റെ  ന്റെ സോൾ പോയി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.