കേരളക്കരയിൽ ഏറ്റവും കൂടുതൽ തരംഗം ഉണ്ടാക്കിയ പാട്ടുകൾ ഉള്ള സിനിമ


ജയരാജിന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഫോർ ദി പീപ്പിൾ. ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാബു ചെറിയാൻ നിർമ്മിച്ച ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ ഉണ്ടാക്കിയ തരംഗം തീർന്നിട്ടില്ല എന്നതാണ് സത്യം. ഗാനമേള വേദികളെ ഇന്നും ആവേശം കൊള്ളിക്കുന്ന ഗാനങ്ങൾ ആണ് സിനിമയിലേത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ തനു തേനു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫോർ ദ പീപ്പിൾ മലയാള സിനിമയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ച സോങ് ഉള്ള സിനിമ(ലജ്ജവതി ).

മറ്റു സോങ് കൾ എല്ലാം തന്നെ സൂപ്പർ. ടീവിയിൽ ഈ സിനിമ അധികം വരുന്നത് കണ്ടിട്ടില്ല. എന്താണാവോ കാരണം. തിയേറ്ററിൽ നിന്ന് കണ്ടവർ ഉണ്ടോ. ഇതും ഒരു ജയരാജ്‌ സിനിമ തന്നെ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഒരു സോഷ്യൽ മീഡിയയും ഇല്ലാത്ത കാലത്ത്, വൈറൽ എന്ന വാക്ക് കണ്ടുപിടിക്കും മുൻപേ കേരളത്തെ ഡാൻസ് കളിപ്പിച്ച പാട്ട് “ലജ്ജാവതി”.

പടം ഇറങ്ങുന്നതിനുമുൻപ്‌ ലഞ്ജാവതി പാട്ട്‌ ഹിറ്റായിരുന്നു. പടം ഇറങ്ങികഴിഞ്ഞപ്പോൾ ബാക്കിപാട്ടുകളും, പാട്ടു അല്ല എനിക്ക് ഈ സിനിമ ആണ് ഏറ്റവും ഇഷ്ടം. കണ്ടതിൽ ഓർമയിലുള്ള ആദ്യ സിനിമ. ഇതുപോലെ ടീം ഉണ്ടാകണം എന്നൊക്കെ കരുതി നടന്ന കുട്ടികാലം, ഈ ചിത്രത്തിലെ പാട്ടുകൾ ഉണ്ടാക്കിയ ഓളം 2003 കാലഘട്ടം അന്ന് ഉത്സവ വേദികളിൽ എന്നും നിറസാന്നിധ്യമായിരുന്നു ഈ സിനിമയിലെ പാട്ടുകൾ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.